Oman visa

ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും

മസ്‌കത്ത്: വിദേശികള്‍ക്ക് 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ വിസാ നിരോധനം ആറു മാസക്കാലത്തേക്ക് കൂടി തുടരും.  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അക്കൗണ്ടിംഗ് – ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് – സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ – മാനവവിഭം, ഇൻഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ – മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്ഥികകള്‍ക്കാണ് കഴിഞ്ഞ ജനുവരി മുതല്‍ വിസാ നിരോധനം നിലനില്‍ക്കുന്നത്.

വിസാ നിരോധനം നിലനില്‍ക്കുന്ന പ്രധാന തസ്തികകള്‍

കറന്‍സി ആന്റ് മണി എക്‌സ്‌ചേഞ്ച് തൊഴിലാളി
സെക്യൂരിറ്റി സാങ്കേതികവിദഗ്ധന്‍
ഓഡിറ്റര്‍
അക്കൗണ്ടന്റ് – അക്കൗണ്ട് കോസ്റ്റ് ജീവനക്കാര്‍
കോസ്റ്റ് അക്കൗണ്ടന്റ്
ക്രഡിറ്റ് കണ്‍ട്രോളര്‍
സെയില്‍സ്
സ്റ്റോക്കിസ്റ്റ്
കൊമേഴ്‌സ് ഏജന്റ്–കൊമേഴ്‌സ് മാനേജര്‍

ആര്‍കിടെക്ചര്‍ എന്‍ജിനിയര്‍
സര്‍വ്വൈയിഗ് എന്‍ജിനിയര്‍
സിവില്‍ എന്‍ജിനിയര്‍
ഇലക്ട്രോണിക് എന്‍ജിനിയര്‍
ഇലക്ട്രികല്‍ എന്‍ജിനിയര്‍
മെകാനിക്കല്‍ എന്‍ജിനിയര്‍
പ്രൊജക്ട് മാനേജര്‍
ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍
ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധന്‍
മെക്കാനിക്കല്‍ സാങ്കേതിക വിദഗ്ധന്‍
ലാബ് സാങ്കേതിക വിദഗ്ധന്‍

സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്
കപ്യൂട്ടര്‍ സാങ്കേതിക വിദഗ്ധന്‍
പ്രോഗ്രോം വിദഗ്ധന്‍
കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ടെക്‌നിഷ്യന്‍
ഡിജിസ്റ്റില്‍ ആര്‍ട്ടിസ്റ്റ്
കമ്യൂണിക്കേഷന്‍ സാങ്കേതികവിദഗ്ധന്‍

മാധ്യമ പ്രവര്‍ത്തകന്‍
പേജ് ഓര്‍ഗനൈസര്‍
ബൈന്റിങ് മെഷീന്‍ ഓപറേറ്റര്‍
പബ്ലിഷിംഗ് മെഷീന്‍ ഓപറേറ്റര്‍
പേപര്‍ ഡയിംഗ് മെഷീന്‍ ഓപറേറ്റര്‍
ഓഫ്‌സെറ്റ് പ്രിന്റര്‍ ഓപറേറ്റര്‍
അഡ്വട്ടൈസിംഗ് ഏജന്റ്

പാരമെഡിക്കല്‍
ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്
മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍
എച്ച്ആര്‍
അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍
ജനറല്‍ ഇൻഷുറന്‍സ് ഏജന്റ്
പ്രോപര്‍ട്ടീസ് ഇൻഷുറന്‍സ് ഏജന്റ്
കാര്‍ഗോ ഇൻഷുറന്‍സ് ഏജന്റ്
ലൈഫ് ഇൻഷുറന്‍സ് ഏജന്റ്
വാഹന ഇൻഷുറന്‍സ് ഏജന്റ്

ഫ്‌ളൈറ്റ് ഗൈഡ്
ഗ്രൗണ്ട് ഹാന്‍ഡ്‌ലര്‍ – ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍
എയര്‍ക്രാഫ്റ്റ് ടേക്ഓഫ്/ഡിസ്പാച്ച് ക്രു
എയര്‍ കണ്‍ട്രോളര്‍
എയര്‍ക്രാഫ്റ്റ് ലാന്‍ഡിംഗ് ക്രൂ
എയര്‍പോര്‍ട്ട് ട്രാഫിക് കണ്‍ട്രോളര്‍
ഗ്രൗണ്ട് ജീവനക്കാര്‍

സ്റ്റേഷന്‍ ട്രാന്‍സ്‌ഫോര്‍മിംഗ് സാങ്കേതിക വിദഗ്ധന്‍
ഇലക്ട്രിഷ്യന്‍,മെയ്ന്റനന്‍സ് സാങ്കേതിക വിദഗ്ധന്‍
കെമിക്കല്‍ സാങ്കേതിക വിദഗ്ധന്‍.

Leave a Comment

Your email address will not be published. Required fields are marked *