Medical insurance in Dubai

ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ

Cost for Medical Insurance in Dubai

Company employee: Dh589.00, If the salary of employees is above Dh4000, then the insurance premium will increase to Dh774.00
Housemaid: Dh589.00
Partner/Investor till 65 age: Dh774.00, after 65 years of age: Dh4239.00
Housewife till 45 age: Dh1771.50, After 45 years of age: Dh695.25 
Children till 18: Dh695.25
Parents under the sponsorship of Son/daughter: Dh4239.00Husband sponsored by wife : Dh695.25

ദുബൈ വിസക്കാരായ ഫാമിലിക്കും കമ്പനി വിസക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം+ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ചുമത്തും. 500 ദിര്‍ഹമാണ് ഓരോ മാസത്തേക്കുമുള്ള പിഴ.+ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷിക്കാം. ടൈപ്പിംഗ് സെന്‍ററുകളും ഓണ്‍ലൈന്‍ സേവനം നല്‍കുന്നുണ്ട്.+ ഒരു വര്‍ഷമാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സിന്‍റെ കാലാവധി. ഓരോ വര്‍ഷവും പുതുക്കണം.+ കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 656.25 ദിര്‍ഹം മുതലാണ് ഒരുവര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം.+ 18 മുതല്‍ 45 വയസ്സ് വരെയുള്ള ഭാര്യക്ക് 1732.50 ഫീസ് വരും.
45 വയസ്സിന് മുകളിലുള്ള ഭാര്യക്ക്, കുട്ടികള്‍ക്കുള്ള 625 അടച്ചാല്‍ മതി.+ മകന്‍, മകള്‍, മരുമകന്‍, മരുമകള്‍ എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള മാതാപിതാക്കള്‍ക്ക് 4200 ദിര്‍ഹം മുതല്‍ പ്രിമിയം ലഭ്യമാണ്.
ആവശ്യമായ രേഖകള്‍:
പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, സ്പോണ്‍സറുടെ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, ഐഡി കോപ്പി. അപേക്ഷകന്‍റെ ഉയരവും തൂക്കവും ചില ഇന്‍ഷൂറന്‍സ് ഫോമില്‍ ചോദിക്കുന്നുണ്ട്.
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ, ടൈപ്പിംഗ് സെന്‍ററില്‍ കാഷ് നല്‍കിയോ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാം.+ വീട്ടുവിസക്കാര്‍ക്ക് 550 മുതല്‍ പ്രീമിയം ലഭ്യമാണ്.
ആവശ്യമായ രേഖകള്‍: പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, സ്പോണ്‍ സറുടെ പാസ്പോര്‍ട്ട് കോപ്പി അല്ലെങ്കില്‍ ഐഡി കോപ്പി, എമിഗ്രേഷനില്‍ നിന്ന് കിട്ടുന്ന ലേബര്‍ കോണ്‍ട്രാക്റ്റ്.+ കമ്പനി സ്റ്റാഫിന് 550 ദിര്‍ഹം മുതല്‍ പ്രീമിയം ലഭ്യമാണ്.
രേഖകള്‍: പാസ്പോര്‍ട്ട് കോപ്പി, ഐഡി, ഫോട്ടോ, കമ്പനി ലൈസന്‍സ്, എമിഗ്രേഷന്‍ കാര്‍ഡ്, ലേബറില്‍ നിന്ന് ലഭിക്കുന്ന എംപ്ലോയീ ലിസ്റ്റ്, അപേക്ഷകന്‍റെ ലേബര്‍ കോണ്‍ട്രാക്റ്റ്, സ്പോണ്‍ സറുടെ പാസ്പോര്‍ട്ട് കോപ്പി അല്ലെങ്കില്‍ ഐഡി കോപ്പി.

+ പാര്‍ട്ട്ണര്‍/ഇന്‍വെസ്റ്റര്‍ വിഭാഗത്തിന് 735 ദിര്‍ഹമോളം ഫീസ് വരും.
4000 ദിര്‍ഹത്തിന് മീതെ ശംബളമുള്ള കമ്പനി വിസക്കാരുടെ ഇന്‍ഷൂറന്‍സ് 735 ദിര്‍ഹമോളം വരും.+ വിവിധ കമ്പനികളുടെ ഇന്‍ഷൂറന്‍സ് ഫീസും അവര്‍ നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ കവറേജും താരതമ്യം ചെയ്ത് അപേക്ഷിക്കുക.+ ചില കമ്പനികള്‍ പ്ലാസ്റ്റിക് കാര്‍ഡ് നല്‍കുന്നില്ല. കാര്‍ഡ് പ്രധാനമല്ല. എല്ലാ ഇന്‍ഷൂറന്‍സും എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിക്കുന്നുണ്ട്. ചികിത്സക്ക് പോകുമ്പോള്‍ എമിറേറ്റ്സ് ഐഡി കാണിച്ചാലും കാര്യം നടക്കും.+ നാട്ടിലുള്ള ദുബൈ വിസക്കാരായ ഫാമിലികളും ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.+ സ്പോണ്‍സറുടേയോ ആശ്രിതരുടേയോ വിസ പുതുക്കുകയോ ക്യാന്‍സല്‍ ചെയ്യുമ്പോഴോ ആയിരിക്കും പിഴ ഈടാക്കുക.

ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് തൊഴിലുടമയില്‍ നിന്ന് പിഴയായി ഈടാക്കുക. ഒരു വ്യക്തിക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ വീഴ്ച വരുത്തുന്നവര്‍ പ്രതിമാസം 500 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്‌പോണ്‍സര്‍ വഹിക്കണം.

ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വീട്ടുജോലിക്കാരില്‍ പലരും അസുഖ ബാധിതരായി വന്‍ തുക ആശുപത്രി ചെലവിനായി കണ്ടെത്തേണ്ടി വന്ന നിരവധി സംഭവങ്ങളുണ്ടാവുന്നുണ്ട്. ആരോഗ്യ പരിരക്ഷ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളില്‍ പരാതിയുള്ളവര്‍ iPROMeS എന്ന പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും അനുയോജ്യമായ ഇന്‍ഷൂറന്‍സ് പാക്കേജുകളെക്കുറിച്ച് www.isahd.ae വെബ്‌സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണെന്നും ഡി.എച്ച്.എ മേധാവി പറഞ്ഞു.

ഹെൽത്ത് ഇൻഷുറൻസ് എടുക്കാത്ത ദുബായ് വിസക്കാർ ഓരോ മാസവും 500 ദിർഹം വീതം പിഴയായി അടക്കണം.

തൊഴിലാളികളെടുത്തില്ലെങ്കിൽ തൊഴിലുടമ പിഴ അടക്കണം. മാതാപിതാക്കൾക്ക് ആണെങ്കിൽ സ്പോൺസർ ചെയ്ത മക്കൾ അടക്കണം. ഭാര്യയോ മക്കളോ ആണെങ്കിൽ ഭർത്താവ് അടക്കണം. മാർക്കറ്റിൽ പല തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ദുബായ് ഹെൽത്ത് അതോരിറ്റി നിഷ്കർഷിക്കുന്ന പ്ലാനുകൾ സെലെക്ട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

Leave a Comment

Your email address will not be published. Required fields are marked *